വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരിയില്‍ തുറക്കും

0

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി. ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി 100 ദിവസത്തിനകെ ആരംഭിക്കും. 10 ഐടിഐകളും സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകളും തുടങ്ങും.

ഭക്ഷ്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 100 ദിവസത്തിനകം തുറക്കും. നവംബര്‍ ഒന്നികം 14 ഇനം പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.