മുഖ്യമന്ത്രി പരമയോഗ്യനെന്ന് വിശേഷിപ്പിച്ചയാള്‍ നിയമനത്തിന് സമര്‍പ്പിച്ചത് വ്യാജരേഖ എന്ന് ആരോപണം. സംസ്ഥാന ബാലാവകാശ കമീഷന്‍ അധ്യക്ഷനായ സിപിഎം സഹയാത്രികന്‍ അഡ്വ. മനോജ് കുമാറിനെതിരെയാണ് ആരോപണം.
2015 മുതല്‍ 2020 വരെ സംയോജിത ശിശു വികസന പദ്ധതിക്ക് കീഴില്‍ ക്ലാസെടുത്തു എന്നായിരുന്നു യോഗ്യതയില്‍ അദ്ദേഹം നല്‍കിയത്. എന്നാല്‍ അദ്ദേഹം ക്ലാസെടുത്തിട്ടേ ഇല്ലെന്നാണ് വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടി. പെണ്‍കുട്ടികള്‍ക്ക് ഐസിഡിഎസിന് കീഴില്‍ ക്ലാസെടുത്തു എന്നായിരുന്നു അദ്ദേഹം സമര്‍പ്പിച്ചത്.
സിപിഎം സഹയാത്രികനായ അഡ്വ. മനോജ് കുമാറിന്റെ നിയമനം ഏറെ വിവാദമായിരുന്നു. പ്രശസ്ത ജഡ്ജിമാരെ അടക്കം ഒഴിവാക്കിയാണ് ഇദ്ദേഹത്തെ സര്‍ക്കാര്‍ നിയമിച്ചത്. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുരേഷ് കുമാര്‍ പരമയോഗ്യന്‍ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇപ്പോള്‍ സുരേഷ് കുമാര്‍ സമര്‍പ്പിച്ച രേഖ വ്യാജമെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രി മറുപടി പറയണം എന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.





































