നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്ത് പുറത്ത് വിട്ട് കപില്‍സിബല്‍. പാര്‍ടിയില്‍ സമൂലമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കള്‍ക്കെതിരെ നടപടികളും വിമര്‍ശനങ്ങളും തുടരുന്നതിനിടെയാണ് കപില്‍സിബലിന്റെ നീക്കം.
കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഒരാവശ്യം പോലും അംഗീകരിച്ചില്ല. കത്തെഴുതിയവരെ ചിലര്‍ ആക്രമിച്ചപ്പോള്‍ നേതൃത്വം മൗനം പൂണ്ടു. പാര്‍ടി ശക്തിപ്പെടണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. രാഹുലിന് എതിരായിരുന്നില്ല.
കത്തെഴുതിയവരെ വിമതര്‍ എന്നാണ് ചിലര്‍ വശേഷിപ്പിക്കുന്നത്. എന്നാല്‍ പാര്‍ടിക്ക് തിരിച്ചടികള്‍ എന്തുകൊണ്ട് തുടരുന്നു എന്ന് ചിന്തിക്കുന്നില്ല. പ്രവര്‍ത്തക സമിതി യോഗത്തിലും കത്തെഴുതിയവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ചപ്പോഴും നേതൃത്വം മൗനത്തിലായിരുന്നു. എഐസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കപില്‍സിബല്‍ പറഞ്ഞു.