കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുഖം പ്രാപിച്ചതായി ഡല്‍ഹി എയിംസ് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന് ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡയറക്ടര്‍ ഡോ. രന്ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് കോവിഡ് സ്ഥിരീകരിച്ച അമിത് ഷാ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.