രാജ്യത്ത് അഭിപ്രായ സ്വാതന്ത്യം ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനാധിപത്യം തകര്‍ക്കെപ്പെട്ടിരിക്കുകയാണ്. ഛത്തീസ്ഗഡ് നിയമസഭാ മന്ദിരം ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
സ്വാതന്ത്ര്യം നേടി 75 വര്‍ഷത്തിന് ശേഷവും ജനാധിപത്യവും ഭരണഘടനയും ഭീഷണി നേരിടുകയാണ്. ഇത്തരമൊരു സാഹചര്യം രാജ്യം നേരിടേണ്ടി വരുമെന്ന് മഹാത്മാഗാന്ധിയോ അംബേദ്കറോ സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വെറുപ്പിന്റെ വിഷം വ്യാപിപ്പിക്കുകയാണ്. ജനങ്ങള്‍ വായടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു.