സിപിഎമ്മും ബിജെപിയും കൂട്ടുകക്ഷികള്‍

0

സി.പി.എമ്മും ബി.ജെ.പിയും ഒരേ പോലെ കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ബി.ജെ.പിയുടെ ചാനലായ  ജനം ടിവിയുടെ  മേധാവി അനില്‍ നമ്പ്യാര്‍ കേസ് തുടക്കത്തില്‍ തന്നെ വഴി തിരിച്ചു വിടാന്‍ ശ്രമിച്ചതായി സ്വപ്‌ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പകരമായി ചോദിച്ചത് പാര്‍ട്ടിക്ക് കോണ്‍സുലേറ്റ് സഹായമാണ്.

സി.പി.എമ്മിന്റെ കൈരളി ടിവി മേധാവി ജോണ്‍ ബ്രിട്ടാസ് ആണ് സ്വപ്‌ന വാങ്ങിയ കമ്മീഷന്റെ കണക്ക് കൃത്യമായി വെളിപ്പെടുത്തിയത്. അത് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് ധനമന്ത്രി തോമസ് ഐസക്ക്  സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തട്ടിപ്പിന്റെ യഥാര്‍ത്ഥ വിശദാംശങ്ങള്‍ ഇവര്‍ക്ക് അറിയാമായിരുന്നെന്ന് വ്യക്തം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. നേരത്തെ നയതന്ത്ര പാക്കേജിലൂടെയല്ല സ്വര്‍ണ്ണക്കടത്ത് നടന്നതെന്ന് കേന്ദ്ര വിദേശകാര്യ മുരളീധരന്‍ സഹമന്ത്രി പറഞ്ഞത് ഇതുമായി ചേര്‍ത്തു വായിക്കണം.  ശത്രുക്കളെപ്പോലെ പെരുമാറുകയാണെങ്കിലും സിപിഎമ്മും ബിജെപിയും ആവശ്യമുള്ളപ്പോഴൊക്കെ കൂട്ടു കക്ഷികളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.