രാജ്യത്ത് പലയിടത്തുമായി നടന്ന വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തോല്‍പ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാന്‍സിയില്‍ റാണി ലക്ഷ്മിഭായി കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തര്‍പ്രദേശ് അടക്കം പത്ത് സംസ്ഥാനങ്ങളില്‍ വെട്ടുകിളി ശല്യം രൂക്ഷമായിരുന്നു. സാമ്പ്രദായിക മാര്‍ഗങ്ങളിലൂടെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശാസ്ത്രീയ രീതി അവലംബിച്ചത്. യുദ്ധകാല അടിസ്ഥാനത്തിലാണ് രാജ്യം വെട്ടുകിളികളെ നേരിട്ടത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്േ്രപ മെഷീനുകള്‍ വിതരണം ചെയ്തു. ഉയരമേറിയ വൃക്ഷങ്ങളെ വെട്ടുകിളികളില്‍ നിന്ന് രക്ഷിക്കുന്നതിന് ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു. കര്‍ഷകരെ ഭീമമായ നഷ്ടത്തില്‍ ഇതുവഴി നമുക്ക് സഹായിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.





































