വരുന്നു.. ഒറ്റ വോട്ടര്‍പട്ടിക

0

രാജ്യത്ത് ഇനി ഒരു വോട്ടര്‍ പട്ടിക. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ആശയം ആലോചിക്കുന്നത്.

ഒരു വോട്ടര്‍ പട്ടിക വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ പട്ടികയാകും ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാക്കുക. കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ വോട്ടര്‍പട്ടികയാണ് ഉപയോഗിക്കുന്നത്. ഇവിടെ തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പറ്റാറില്ല. ഇതിനെല്ലാം പരിഹാരമാവും ഒറ്റ വോട്ടര്‍ പട്ടികയെന്നാണ് കേന്ദ്ര നിലപാട്.