മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളെ വിലക്കിയെന്ന വാര്‍ത്ത തെറ്റെന്ന് പിഎസ് സി. എന്നാല്‍ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും പി എസ് സി പറയുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പും പി എസ് സി വിദ്യാര്‍ഥികളെ വിലക്കിയിട്ടുണ്ട്. അന്ന് രണ്ട് പേരെയാണ് വിലക്കിയത്.
ഈ മാസം 25ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മാധ്യമങ്ങളോട് സംസാരിച്ച വിദ്യാര്‍ഥികളെ വിലക്കുമെന്ന അറിയിപ്പ് വന്നത്. എന്നാല്‍ സംഭവം വിവാദമായതോടെയാണ് ഇപ്പോള്‍ പുതിയ വിശദീകരണവുമായി പി എസ് സി എത്തിയത്.