സെക്രട്ടറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും
മുന്നറിയിപ്പുമായി മന്ത്രി എ കെ ബാലന്‍. ഫയല്‍ കത്തിച്ചെന്ന ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബാലന്‍ പറഞ്ഞു.
സെക്രട്ടറിയറ്റിലെ ഒരു രേഖയും നശിപ്പിക്കാന്‍ കഴിയില്ല. ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ഉന്നയിച്ചവര്‍ അത് തിരുത്താന്‍ തയ്യാറാകണം. ആരോപണത്തില്‍ വി മുരളീധരനും കെ സുരേന്ദ്രനും മാപ്പ് പറയണം. ഇല്ലെങ്കില്‍ നിയമനടപടി ആലോചിക്കും. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാതെ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കുമെന്നും എ കെ ബാലന്‍ പറഞ്ഞു.