ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരുമായി തനിക്ക് അടുത്ത ബന്ധമാണെന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. സ്വ്പന കസ്റ്റംസിന് നല്‍കിയ മൊഴിയാണ് പുറത്തായത്.
ദുബായില്‍ ഉള്ള കേസില്‍ നിന്ന് ഒഴിവാക്കുന്നതിനാണ് അനില്‍ തന്നെ പരിചയപ്പെടുന്നത് എന്ന് സ്വപ്‌ന പറയുന്നു. ഇതിന് ശേഷം അനില്‍ നമ്പ്യാരുമായുള്ള അടുത്ത ബന്ധം തുടര്‍ന്നു. തനിക്ക് യുഎഇ കോണ്‍സുലേറ്റിലുള്ള സ്വാധീനം നന്നായി അറിയാമായിരുന്ന വ്യക്തിയാണ് അനില്‍ നമ്പ്യാര്‍. ബിജെപി സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടെടുക്കാന്‍ കോണ്‍സുലേറ്റിനെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്.