സ്വര്‍ണകള്ളക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത് അതീവ ഗൗരവകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഏറെ ഗൗരവമുള്ളതാണ്.
നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ സ്വപ്‌ന സുരേഷിനെ ഉപദേശിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ഇതു തന്നെയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരനും പറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും നയതന്ത്ര ബാഗേജാണെന്ന് വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ വി മുരളീധരന്‍ തയ്യാറായില്ല. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്തതെന്ന സംശയം ശക്തിപ്പെടുത്തുകയാണ് അനില്‍ നമ്പ്യാരുടെ ഉപദേശവും.
ശരിയായ അന്വേഷണം നടന്നാല്‍ പലരുടേയും നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോള്‍ ശരിയായി. ജനം ടിവി കോ ഒര്‍ഡിനേറ്റിംഗ് എഡിറ്ററുടെ ബന്ധം കൂടി പുറത്തുവന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരികയാണ്. അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചുവെയ്ക്കാനുണ്ടെന്ന് വ്യക്തമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു.