പരനാറി, നികൃഷ്ടജീവി വിളികളൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലുള്ള വാക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പിണറായി വിജയന്‍ പ്രതിപക്ഷത്തെ ഉപദേശിക്കാന്‍ വരണ്ട.
പ്രതിപക്ഷം തെറി പറഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വന്തം സ്വഭാവം വച്ച് പ്രതിപക്ഷത്തെ അളക്കരുത്. ഗവര്‍ണറുടേയും ധനമന്ത്രിയുടേയും പ്രസംഗം കോപ്പിയടിച്ചാണ് മുഖ്യമന്ത്രി പ്രസംഗം വായിച്ചത്. നോക്കി വായിക്കരുതെന്ന ചട്ടം ഉണ്ടായിട്ടും സ്പീക്കര്‍ മൂന്നേമുക്കാല്‍ മണിക്കൂറും ഇടപെട്ടില്ല. ഒരു ആരോപണത്തിനും മറുപടിയും പറഞ്ഞില്ല.
ഓടുപൊളിച്ച് ഇറങ്ങി വന്നല്ല പ്രതിപക്ഷ നേതാവായത്. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തിന് ഉണ്ടാക്കിയ എംഒയു അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടിട്ട് നാലാഴ്ചയായി. കള്ളക്കളി പൊളിയുമെന്ന പേടി കാരണം പ്രതിപക്ഷ നേതാവിന് രേഖ തരുന്നില്ല. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സമുച്ചയം ഒറ്റനോട്ടത്തില്‍ അഴിമതി ദൃശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.