രാജ്യത്ത് രണ്ടര കോടി രോഗികള്‍

0

ലോകത്തെ പോലെ ഇന്ത്യയിലും കോവിഡ് രോഗികള്‍ കൂടുന്നു. ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 34 ലക്ഷമായി. ലോകത്ത് 2.46 കോടി കോവിഡ് രോഗികള്‍ ഉണ്ടെന്നാണ് കണക്ക്.

എറ്റവും കൂടുതല്‍ രോഗികള്‍ അമേരിക്കയില്‍ തന്നെയാണ്. എണ്ണം 60 ലക്ഷം പിന്നിട്ടു. ഇന്ത്യയിലെ സ്ഥിതി ആശങ്കാകുലമാണ്. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം അറുപതിനായിരമാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങിലാണ് കൂടുതല്‍ രോഗികള്‍. ഇരു സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു.

കേരളത്തിലും രോഗികള്‍ കൂടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം അടുത്ത മാസം പതിനായിരം കടക്കുമെന്നാണ് ആശങ്ക. തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കയായി തുടരുന്നു. അടുത്ത ആഴ്ചയോടെ തിരുവനന്തപുരത്ത് വലിയ വ്യാപനം ഉണ്ടാകുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.