സെക്രട്ടറിയറ്റിലെ തീപിടിത്തം അട്ടിമറിയല്ല, ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അട്ടിമറിയാണെന്ന നാണംകെട്ട പ്രചാരണമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. ആ സ്ഥാനത്ത് ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല.
സെക്രട്ടറിയറ്റ് പുനരുദ്ധാരണം ആലോചിച്ചിരുന്നതാണ്. എന്നാല്‍ പ്രളയം മൂലം അത് നടന്നില്ല. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി പറഞ്ഞു.