സെക്രട്ടറിയറ്റിലെ പ്രോട്ടോക്കള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയല്ലെന്ന് പറയാന്‍ മന്ത്രി കടകംപള്ളിക്ക് എങ്ങനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന മന്ത്രിസഭ യോഗമാണ് തീപിടിത്തത്തിലെ അട്ടിമറി അടക്കം അന്വേഷിക്കണമെന്ന് തീരുമാനിച്ചത്. എന്നാല്‍ അതേ മന്ത്രിസഭയിലെ മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അട്ടിമറിയില്ലെന്ന് പറയുന്നതിലെ യുക്തി എന്താണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം സര്‍ക്കാരിനെ വെള്ളപൂശാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതിന്റെ ഭാഗമാണ് കടകംപള്ളി അടക്കമുള്ളവരുടെ വാക്കുകള്‍. സര്‍ക്കാര്‍ നടത്തിയ അട്ടിമറി തന്നെയാമ് തീപിടിത്തം. പിണറായിക്ക് ഒളിക്കാന്‍ ഒരുപാടുണ്ട്. ഫയലുകള്‍ തീയിട്ട് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.