സെക്രട്ടറിയറ്റിലെ തീപിടിത്തം അട്ടിമറി തന്നെയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചില ഫയലുകള്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കത്തി നശിച്ച ഫയലുകളില്‍ ചിലതിന് ബാക്ക് അപ്പ് ഫയലുകള്‍ ഇല്ല. തീപിടിത്ത മറവില്‍ പല പ്രധാന ഫയലുകള്‍ കടത്തിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി അന്വേഷണം മതിയാകില്ല. എന്‍ഐഎ അന്വേഷിക്കണം. പ്രതിഷേധവുമായി ആരോഗ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ ശരിയല്ല. ജനപ്രതിനിധികളേയും മാധ്യമങ്ങളേയും സെക്രട്ടറിയറ്റില്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെതിരെയുള്ള സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് 21,000 വാര്‍ഡുകളില്‍ സത്യാഗ്രഹ സമരം നടത്തും.