സെക്രട്ടറിയറ്റിലെ തീപിടിത്തത്തത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സ്വര്‍ണകള്ളക്കടത്തുമായി എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് തീപിടിത്തമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവര്‍ക്കാണ് കത്തയച്ചത്.
സെക്രട്ടിയറ്റിലെ തീപിടിത്തം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ നശിപ്പിക്കാനാണ്. അസി. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരി കൃഷ്ണന്‍, മുന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹഖ് എന്നിവരിലേക്ക് കൂടി അന്വേഷണം നീളുന്നതിനിടെയാണ് തീപിടിത്തം. അതുകൊണ്ട് എന്‍ഐഎ അന്വേഷണത്തില്‍ സെക്രട്ടറിയറ്റിലെ തീപിടിത്തം കൂടി ഉള്‍പ്പെടുത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.