തീവ്രവാദിയായ സാക്കിര്‍ നായിക്കിനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടികൊണ്ടുപോയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ടി നേതാവ് എസ് എസ് ഹുസൈന്റെ മകന്‍ നഫീസിനെതിരെയും കേസുണ്ട്. ഇയാളുടെ സഹായത്തോടെയാണ് സാക്കിര്‍ നായിക്ക് മതപരിവര്‍ത്തനം നടത്തിയതെന്ന് പറയുന്നു. ലണ്ടനില്‍ ഉപരിപഠനത്തിന് ചെന്നപ്പോഴാണ് പെണ്‍കുട്ടിയെ മതം മാറ്റിയത്.