സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിത്തമുണ്ടായതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങള്‍ക്കെതിരെ ആരോഗ്യമന്ത്രി കെ കെ ഷൈലജ. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ രോഗ വ്യാപനത്തിന് കാരണമാകും. ഇത് അവരുടെ കുടുംബങ്ങളോടുള്ള ക്രൂരത കൂടിയാണ്.
ഇത്തരം സമരങ്ങള്‍ കുറ്റകരമാണ്. രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തിലാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ പെരുമാറുന്നത്. ഇത് കുടുംബത്തോടും സമൂഹത്തോടും ചെയ്യുന്ന ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു.