പിണറായി വിജയന്‍ സര്‍ക്കാരിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. ഇന്നലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്ന് പെരിയ ഇരട്ട കൊലപാതക കേസിലാണ് തിരിച്ചടി നേരിട്ടതെങ്കില്‍ ഇന്നത് വിജിലന്‍സ് കോടതിയില്‍ നിന്നായി. പമ്പ മണല്‍ക്കടത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല. സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് അന്വേഷണത്തിന് തടസ്സമായത്. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇതിലാണ് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.