മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും സെക്രട്ടറിയറ്റിന് മുന്നിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരെ കരിദിനാചരണം നടത്തുകയാണ് യുഡിഎഫ്. പ്രതിഷേധ ദിനം ആചരിക്കുകയാണ് ബിജെപി. രാവിലെ കരിദിനാചരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ യുവമോര്‍ച്ച് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു തുടര്‍ന്ന് ലാത്തിച്ചാര്‍ജും നടത്തി. നിരവധി യുവമോര്‍ച്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കൊച്ചിയിലും പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തന്നില്‍ സംഘര്‍ഷമുണ്ടായി. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളപ്പില്‍ കടന്നു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സെക്രട്ടറിയറ്റിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മഹീളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് ഇപ്പോള്‍ എത്തിയ പിണറായിയുടെ കോലവുമായാണ് പല സംഘടനകളും എത്തുന്നത്. അല്‍പ്പസമയം കഴിഞ്ഞാല്‍ സെക്രട്ടറിയറ്റിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് എത്തും.