ഇന്നലെ സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിന് വേണ്ടിയാണോ പ്രോട്ട്‌ക്കോള്‍ വിഭാഗത്തില്‍ കോവിഡ് പരിശോധന നടത്തിയതെന്ന് സംശയമുണ്ട്.
എന്‍ഐഎ ആവശ്യപ്പെട്ട ചില ഫയലുകളുമായി പ്രോട്ടോക്കോള്‍ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ പോയിരുന്നു. അവിടെ സിപിഎം അഭിഭാഷകരില്‍ നിന്ന് ലഭിച്ച ഉപദേശപ്രകാരമാണ് ബാക്കിയുള്ള ഫയലുകള്‍ നശിപ്പിക്കുക എന്നത്.
കോവിഡ് പരിശോധന നടന്നുവോ എന്ന് സംശയമുണ്ട്. കോവിഡ് പോസിറ്റീവ് ആയതിന്റെ പേരില്‍ അടച്ചിട്ട ഓഫീസില്‍ എങ്ങനെയാണ് രണ്ട് സിപിഎം പ്രവര്‍ത്തകരായ ജീവനക്കാര്‍ മാത്രം ഉണ്ടായത്. അവര്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ മാത്രം എന്ത് സുരക്ഷയാണ് നല്‍കിയത്.
സെക്രട്ടറിയറ്റിലെ ഓഫീസുകളിലെ തീപിടിത്തം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുണ്ട്. അതില്‍ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുപ്രാകരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ തീപിടിത്തം ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് തീപിടിത്തം ഗൂഡാലോചന തന്നെയാണെന്ന് പറയുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.