സെക്രട്ടറിയറ്റില്‍ ഇന്നലെ ഉണ്ടായ തീപിടിത്തം യാദൃശ്ചികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷ്, ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരെ രക്ഷിക്കാനായിരുന്നു തീപിടിത്തം നടത്തിയത്. യുഡിഎഫിന്റെ കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ചീഫ് സെക്രട്ടറിയുടെ പേര് വിശ്വാസ് മേത്തയെന്നാണ്. എന്നാല്‍ ജനങ്ങള്‍ക്ക് അദ്ദേഹം അവിശ്വാസ് മേത്തയാണ്. ഒരു വിശ്വാസവും ഇല്ലാത്ത ചീഫ് സെക്രട്ടറിയായി. ഇന്നലെ തീപിടിത്തമുണ്ടായ ഭാഗങ്ങ്ള്‍ സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായത് തീപിടിക്കാനുള്ള സാധ്യത ഇല്ലെന്നാണ്. സെന്‍ട്‌ലൈസ്ഡ് എസിയുള്ള മുറിയില്‍ എന്തിനാണ് ഫാന്‍. ഞങ്ങള്‍ക്ക് തോന്നുന്നത് പഴയ ഫാന്‍ അവിടെ കെട്ടിതൂക്കിയെന്നാണ്. അതുകൊണ്ടാണ് തീപിടിത്തം ആസൂത്രിതമാണെന്ന് കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.