‘കനലൊരു തരി മതി….പക്ഷേ..’

0

സെക്രട്ടറിയറ്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് എം കെ മുനീര്‍ എംഎല്‍എ. ഇപ്പോഴത്തെ തീപിടിത്തത്തെയും മുമ്പ് സെക്രട്ടറിയറ്റില്‍ സിസിടിവി ക്യാമറകള്‍ ഇടിവെട്ടി നശിച്ച സംഭവത്തേയും ബന്ധിപ്പിച്ചാണ് പരിഹസിക്കുന്നത്. കൂടെ കനല്‍ ഒരു തരി മതിയെന്ന സിപിഎമ്മിന്റെ പ്രചാരത്തേയും ട്രോളുന്നു.

മുനീറിന്റെ ഫേസ്ബുക്ക് പേജിലാണ് പരിഹാസം നിറഞ്ഞിട്ടുള്ളത്.
“ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന പഴമൊഴി കേട്ടിട്ടുണ്ട്. ഇടി വെട്ടിയവനെ തീപിടിച്ചു എന്നാദ്യമായാണ് കേള്‍ക്കുന്നത്. കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോള്‍ ശരിയായിരിക്കുന്നു. ആ ഒരു തരി കൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങഅങള്‍ വിചാരിക്കുന്നുവെങ്കില്‍.. വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം ..എന്ന വരികള്‍ ഓര്‍ത്തു പോവുന്നു..”