സോണിയ തുടരും

0

ആറുമാസം കൂടി എഐസിസി താല്‍ക്കാലിക അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. രാജി സന്നദ്ധത അറിയിച്ചെങ്കിലും നേതാക്കളുടെ അഭ്യര്‍ഥന പ്രകാരമാണ് തല്‍സ്ഥാനത്ത് തുടരാന്‍ സമ്മതം മൂളിയത്. എത്രയും വേഗം സമ്മേളനം വിളിച്ചു കൂട്ടി പുതിയ പ്രസിഡണ്ടിനെ തെരഞ്ഞടുക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ വലിയ ബഹളമാണ് ഉണ്ടായത്. സോണിയാ ഗാന്ധി മാറണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളുടെ നടപടി ബിജെപിയെ സഹായിക്കുന്നതാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ബഹളത്തില്‍ എത്തിച്ചത്.