അവിശ്വാസ പ്രമേയത്തിന് മറുപടിയെന്ന പേരില്‍ മുഖ്യമന്ത്രി മണിക്കൂറുകള്‍ എടുത്ത് സംസാരിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളിക്കുന്ന പ്രതിപക്ഷ അംഗങ്ങളോട് സീറ്റില്‍ പോയി ഇരിക്കാനുള്ള സ്പീക്കറുടെ അഭ്യര്‍ഥന ഇതുവരെ ചെവി കൊണ്ടിട്ടില്ല.
മറുപടി പ്രസംഗം മണിക്കൂറുകള്‍ നീണ്ടപ്പോള്‍ മുതല്‍ പ്രതിപക്ഷ നേതാവ് ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ നേരിയ തോതില്‍ പോലും ഇക്കാര്യം അറിയിച്ചില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടം പോലെ സംസാരിക്കാം എന്ന നിലപാടായിരുന്നു സ്പീക്കര്‍ക്ക്. ഇതിന് ശേഷവും നീണ്ടപ്പോഴാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചത്. കുറച്ചുനേരം സംസാരം നിര്‍ത്തിയ പിണറായി വിജയന്‍ സ്പീക്കറുടെ നിര്‍ദേശപ്രകാരം സംസാരം തുടര്‍ന്നു.