പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായെന്ന് എം സ്വരാജ്. കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യമുണ്ട്. ചില മാധ്യമങ്ങളുടെ പിന്തുണയോടെയാണ് അവരുടെ പ്രവര്‍ത്തനം. വിഷം പുരട്ടിയ പ്രചാരണമാണ് സര്‍ക്കാരിന് എതിരെ നടക്കുന്നത്. യുഡിഎഫ് കാലത്തെ അഴിമതിയെ പറ്റി പറയാന്‍ തുടങ്ങിയാല്‍ സമയം മതിയാവില്ല. വഴിയെ പോയവര്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ നിരങ്ങിയ കാലമല്ല ഇതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണമെന്നും സ്വരാജ് പറഞ്ഞു.