മുഖ്യമന്ത്രി സീനിയര്‍ മാന്‍ഡ്രേക്ക്

0

മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്കല്ല, സീനിയര്‍ മാന്‍ഡ്രേക്കാണെന്ന് കെ എം ഷാജി. സംസ്ഥാനത്ത് കഴിഞ്ഞ നാലര വര്‍ഷം ജനങ്ങള്‍ അത് അനുഭവിച്ചതാണെന്നും ഷാജി.

ഇവിടെ രണ്ട് മന്ത്രിമാരുണ്ട്. ശൈലജ ടീച്ചറും ചന്ദ്രശേഖരനും. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും. എന്നിട്ട് പ്രാണായാമം പരിശീലിക്കും. പണ്ട് സിപിഎം പാര്‍ടി ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത് ക്യാപിറ്റലിസവും കമ്മ്യൂണിസവും ആണെങ്കില്‍ ഇന്നത് ചോര പുരാണം ആയി മാറി. ആത്മീയ കളള്ളക്കടത്ത് നടത്തുന്ന മന്ത്രി, കരിപ്പൂരില്‍ വിമാനദുരന്തം ഉണ്ടാകും മുമ്പേ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മന്ത്രി തുടങ്ങിയവരൊക്കെയാണ് ഇവിടുള്ളത്. ഇവരെയാക്കെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും.

മുഖ്യമന്ത്രി ഇല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇല്ല. ഇവിടെ മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല മുഖ്യമന്ത്രി തന്നെയാണ് എല്ലാറ്റിനും ഉത്തരവാദി എന്നും കെ എം ഷാജി പറഞ്ഞു.