കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടേയും ചിറ്റപ്പന്‍ ഇ പി ജയരാജനല്ലെന്ന് ഷാഫി പറമ്പില്‍. കേരളത്തിലെ ചെറുപ്പക്കാരുടെ കൊച്ചപ്പന്‍ കെ ടി ജലീലുമല്ല. എല്ലാ ചെറുപ്പക്കാര്‍ക്കും സ്വപ്‌നയാകാനും പറ്റില്ല.
ഉറക്കമൊഴിച്ച് പഠിച്ച് എഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ചെറുപ്പക്കാര്‍ ചോദിക്കുന്നത്. ജോലി ബക്കറ്റില്‍ വച്ചിട്ടുണ്ടോ എന്നാണ് പിഎസ് സി ചെയര്‍മാന്‍ ചോദിക്കുന്നത്. സ്വപ്‌നമാര്‍ക്ക് ജോലി എടുത്ത് വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ.
എല്ലാ വകുപ്പുകളുടേയും തലവനായിരുന്നു എം ശിവശങ്കര്‍. മന്ത്രിമാര്‍ക്കും മേലെ. ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഒന്നിലും ബന്ധമില്ല എന്നാണ് പിണറായി വിജയന്‍ പറയുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രി മാത്രമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു ഷാഫി.
 
             
		
