നെയ്യാ​റ്റിൻകര താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക് ഉടൻ: മന്ത്രി കെ.കെ. ശൈലജ

0

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രക്ത ബാങ്ക് ഉടൻ ആരംഭിക്കുമെന്നും ഇതിനായി ജൂനിയർ കൺസൾട്ടന്റിന്റെ തസ്‌തിക സൃഷ്ടിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു. 40 ഡോക്ടർമാരാണ് അവിടെയുള്ളത്. ആറ് ഡോക്ടർമാരുടെ തസ്തികൾ പുതുതായി സൃഷ്ടിച്ചു. ഏഴ് ഡോക്ടർമാരടക്കം നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് 20 പേരെയും നിയമിച്ചു. കൂടുതൽ തസ്തിക സൃഷ്ടിക്കാൻ സാമ്പത്തിക പ്രതിസന്ധി തടസമാണെന്നും ഇക്കാര്യം ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ.ആൻസലന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.