പണ്ഡിറ്റ് ദീനദയാൽ സ്‌മൃതിദിനം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസിൽ കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. ജയസൂര്യൻ ഉദ്ഘാടനം ചെയ്‌തു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടേയും, പി. പരമേശ്വരന്റേയും ഛായാച്ചിത്രങ്ങൾക്കു മുന്നിൽ ജി. രാമൻ നായർ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. എൻ. ഹരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജി. രാമൻ നായർ, തോമസ് ജോൺ, സി.എൻ സുഭാഷ്, ദേവകി ടീച്ചർ, കെ.പി. ഭുവനേശ്, രമേശ് കാവിമറ്റം, വി.സി. അജി, അഖിൽ രവീന്ദ്രൻ, അനിൽകുമാർ, ലാൽ കൃഷ്ണ, കെ.വി. നാരായണൻ, നന്ദൻ നട്ടാശ്ശേരി, കുമ്മനം രവി എന്നിവർ പ്രസംഗിച്ചു.