തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. സര്‍ക്കാരിന് കപട മുഖമാണെന്നും അദാനിയെ രഹസ്യമായി പിന്തുണക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യം മാനിച്ച് പ്രമേയത്തെ പിന്തുണക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഹായം തേടിയത് ആ സ്ഥാപനത്തിന്റെ കഴിവ് കണ്ടിട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് അദാനിയുമായുള്ള ബന്ധമല്ല, നിയമപരമായ ഉപദേശം നല്‍കാനുള്ള അവരുടെ കഴിവാണ് നോക്കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.