അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന ബാനറുമായി പ്രതിപക്ഷം. സ്വര്‍ണകള്ളക്കടത്ത്, ലൈഫ് മിഷന്‍ കോഴ, അദാനി ഒത്തുകളി, പ്രളയ ഫണ്ട് തട്ടിപ്പ്, പിന്‍വാതില്‍ നിയമനങ്ങള്‍ തുടങ്ങി അഴിമതി കോഴ കമ്മീഷന്‍ സര്‍ക്കാരാണ് സംസ്ഥാനത്തെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. വി ഡി സതീശന്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലും സംസ്ഥാനം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അഴിമതികളും സ്വജന പക്ഷപാതവും നടത്തുന്ന പിണറായി വിജയനെതിരെയുള്ള ആക്രമണമാവും നടത്തുകയെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.
നാള്‍ക്കുനാള്‍ പുറത്തുവരുന്ന അഴിമതിക്കഥകളെ ഭരണപക്ഷം പ്രതിരോധിക്കുക എങ്ങനെയെന്ന് കണ്ടറിയണം. ശക്തനായ ഭരണാധികാരി എന്ന് പിണറായിയെ കുറിച്ച് പിആര്‍ ഏജന്‍സികളും ആരാധകരും നടത്തുന്നത് പൊള്ളയായ പ്രചാരണമാണെന്ന് തെളിയിക്കുന്ന അഴിമതികളാണ് പുറത്തു വരുന്നത്. സ്വന്തം ഓഫീസിനേയും ഉദ്യോഗസ്ഥരേയും നിയന്ത്രിക്കാനും മനസ്സിലാക്കാനും കഴിയാത്തയാള്‍ എന്നാണ് പ്രതിപക്ഷവും സാധാരണക്കാരും വരെ പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ഇതെല്ലാം ചര്‍ച്ചയില്‍ പ്രതിപക്ഷം ഉയര്‍ത്തുമെന്നാണ് വിവരം.