പ്രതിപക്ഷത്തിന് വിശ്വാസം ഇല്ലാത്ത ആളെന്ന നിലയില്‍ പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രമേയം പരിഗണിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ അവിശ്വാസം രേഖപ്പെടുത്തി കഴിഞ്ഞു. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ളയാളാണ് പി ശ്രീരാമകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 15 ദിവസത്തെ നോട്ടീസ് നല്‍കിയല്ല സഭ വിളിച്ചത്. പിന്നെങ്ങനെയാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് 14 ദിവസം മുമ്പ് നല്‍കുക. സ്പീക്കര്‍ പദവിയുടെ ഔന്നത്യം ഉയര്‍ത്തി പിടിക്കുന്നതില്‍ പി ശ്രീരാമകൃഷ്ണന്‍ പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.