സ്വര്‍ണകള്ളക്കടത്ത് അടക്കമുള്ള മുഴുവന്‍ കള്ളക്കടത്തിന്റേയും ആസ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണെന്ന് വി ഡി സതീശന്‍. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു സതീശന്‍.
സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ എടുത്ത് അമ്മാനമാടാന്‍ കഴിഞ്ഞിരുന്നത് എങ്ങനെയാണ്. ഉന്നത ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും സെക്രട്ടറിയറ്റിനേയും കള്ളക്കടത്തുകാരുടെ പ്രിയപ്പെട്ടവരാക്കിയിട്ടും സര്‍ക്കാരിന് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നും അറിയില്ലെങ്കില്‍ പിന്നെന്ത് ഭരണമാണ് ഇവര്‍ നടത്തിയതെന്നും വി ഡി സതീശന്‍ ചോദിച്ചു.