കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച സമരത്തില്‍ ബിജെപി കൗണ്‍സിലറും. തിരുവനന്തപുരം നഗരസഭയിലെ ബീജെപി കൗണ്‍സിലറായ വിജയകുമാരിയാണ് വീട്ടുമുറ്റത്ത് സമരം എന്ന പരിപാടിയില്‍ പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ നാടിനെയും ജനങ്ങളെയും വഞ്ചിച്ചെന്ന് വിജയകുമാരി പറഞ്ഞു. വിജയകുമാരിയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിലാണ് ബിജെപി.