പ്രതിപക്ഷ പിന്തുണ തേടിയ ശേഷം പിന്നീട് വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചതെന്ന് രമേശ് ചെന്നിത്തല. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ പിണറായി വിജയന്‍ കാണിച്ചത് കൊടിയ വഞ്ചനയാണെന്നും ചെന്നിത്തല.
ന്യായമായ കാര്യങ്ങള്‍ക്ക് എന്നും സര്‍ക്കാരിനൊപ്പം പ്രതിപക്ഷം നിന്നിട്ടുണ്ട്. അത് പ്രതിപക്ഷ ധര്‍മമാണ്. പക്ഷേ പിന്തുണ കിട്ടിയാല്‍ പിന്നെ വഞ്ചനാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ അവസാന ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.