അനുകൂലിക്കില്ലെന്ന് ജോസ്

0

സംസ്ഥാന സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ജോസ് കെ മാണി വിഭാഗത്തോട് യുഡിഎഫ്. ഇല്ലെന്ന് ജോസ്. അുനുകൂലിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. രാജ്യസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നും കണ്‍വീനര്‍ ആവശ്യപ്പെട്ടു.

നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടി എടുക്കാനാണ് യുഡിഎഫില്‍ ധാരണ. നാളെ തന്നെ മുന്നണി യോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കും.

തങ്ങളെ പുറത്താക്കിയതായി പ്രഖ്യാപിച്ചയാളാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന് ജോസ് കെ മാണി പറഞ്ഞു. പുറത്താക്കിയ ശേഷം അച്ചടക്ക നടപടി ഉണ്ടാകും എന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് മനസ്സിലാവുന്നില്ല. വിപ്പ് നല്‍കാനുള്ള അധികാരം മുന്നണിക്കില്ല. സഭയില്‍ സ്വതന്ത്ര നിലപാട് എടുക്കും. അവിശ്വാസ പ്രമേയത്തിലും അതേ നിലപാടാവും ഉണ്ടാവുകയെന്നും ജോസ് പറഞ്ഞു.