സര്‍ക്കാരിന് ഒന്നും അറിയില്ലെന്ന് ജയരാജന്‍

0

തിരുവനന്തപുരം വിമാനത്താവള കണ്‍സള്‍ട്ടന്‍സി വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇക്കാര്യത്തില്‍ അദാനി ബന്ധം സര്‍ക്കാരിന് അറിയില്ലായിരുന്നു. കെഎസ്‌ഐഡിസി കണ്‍സള്‍ട്ടന്‍സി സേവനം നേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് അദാനി ബന്ധം മറച്ചുവെച്ചു. അവരുടെ പ്രൊഫൈല്‍ നോക്കിയില്ല. അദാനിയുടെ മകന്റെ ഭാര്യാപിതാവാണ് കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നു. വിവരങ്ങള്‍ അവര്‍ മറച്ചുവെക്കുകയായിരുന്നു എന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.