രോഹിത് ശര്‍മക്ക് ഖേല്‍രത്‌ന, ജിന്‍സിക്ക് ധ്യാന്‍ചന്ദ്

0

ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ 5 കായിക താരങ്ങള്‍ക്ക് പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌ക്കാരം. മലയാളി താരം ജിന്‍സി ഫിലിപ്പ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ധ്യാന്‍ചന്ദ് പുരസ്‌ക്കാരം തേടി.

ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍. ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്‌സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഖേല്‍രത്‌ന നേടിയ മറ്റുള്ളവര്‍.