ലോക്കറിലെ പണം കമ്മീഷന്‍ തുകയാണെന്ന സ്വപ്‌നയുടെ വാദം തള്ളി കോടതി. സ്വപ്‌ന സുരേഷിന് കുറ്റകൃത്യത്തിലൂടെ ലഭിച്ച പണമാണ് ലോക്കറിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
സ്വപ്നക്ക് പണം നല്‍കിയിട്ടില്ലെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്‍ നല്‍കിയത് സന്ദീപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ഐസോമോങ്ക് കമ്പനിയുടെ ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടതെന്ന് സന്ദീപും സമ്മതിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വപ്‌നയുടെ ജാമ്യഹര്‍ജി നിഷേധിച്ചുള്ള വിധപ്പകര്‍പ്പിലാണ് ഇക്കാര്യം ഉള്ളത്.