തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് കൂടി സഹകരിച്ചതോടെ കേരളം ഒറ്റക്കെട്ടാണ്. ശശി തരൂര്‍ എംപി കൂടി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണം. ഈ വിഷയത്തില്‍ സിപിഎം പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം ഇമെയില്‍ അയക്കുമെന്നും കോടിയേരി പറഞ്ഞു.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടില്‍ ചോര്‍ച്ചയുണ്ടാകും. അവിശ്വാസ പ്രമേയം യുഡിഎഫിന് തിരിച്ചടിയുണ്ടാകും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ല. കമ്മീഷന്‍ തട്ടിപ്പ് വിജിലന്‍സിന് അന്വേഷിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.