മത്തായിയുടെ മരണം സിബിഐക്ക്

0

പത്തനംതിട്ടയില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ ഫാം ഉടമ പി പി മത്തായി മരിച്ച കേസ് ഇനി സിബിഐ അന്വേഷിക്കും. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കും വരെ മൃതദേഹം അടക്കം ചെയ്യില്ല എന്ന നിലപാടിലാണ് മത്തായിയുടെ ബന്ധുക്കള്‍.

മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്. കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അത് സര്‍ക്കാരിന് വലിയ ക്ഷീണമാകും എന്ന ഉപദേശത്തിന്റെ പുറത്താണ് ഇപ്പോഴത്തെ തീരുമാനം.