കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ്

0

കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളില്‍ നിന്നുള്ള 150ല്‍ അധികം പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം കലക്ടര്‍, എസ്പി, അസി. കലക്ടര്‍, സബ് കലക്ടര്‍, എഎസ്പി തുടങ്ങിയവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും നിരീക്ഷമത്തില്‍ പോയി.