കോഴിക്കോട് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ കൂട്ടത്തല്ല്. സിപിഎം-ലീഗ് പ്രവര്‍ത്തകരാണ് തമ്മില്‍ തല്ലിയത്. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന 5 പേര്‍ മീന്‍ വില്‍പ്പനക്ക് എത്തിയതാണ് സംഘര്‍ഷത്തില്‍ എത്തിയത്. 15 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പേരാമ്പ്ര ടൗണില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഉണ്ടായ കൂട്ടത്തല്ല് പ്രദേശത്ത് വലിയ ആശങ്കയായിട്ടുണ്ട്. മീന്‍ വീല്‍ക്കാന്‍ എത്തിയവരെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ചന്തയിലുണ്ടായിരുന്ന എല്ലാവരേയും മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ ലീഗ് പ്രവര്‍ത്തകരും തിരിച്ചടിച്ചു.