ജമ്മു ക്ശ്മീരില്‍ നിന്ന് ഘട്ടം ഘട്ടമായി അര്‍ധസൈനികരെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി പതിനായിരം സൈനികരെ ഈയാഴ്ച തന്നെ പിന്‍വലിക്കും. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനം.
ഈയാഴ്ച 100 കമ്പനി അര്‍ധസൈനികരെയാകും പിന്‍വലിക്കുക. സിആര്‍പിഎഫിന്റെ 40 കമ്പനി, സിഐഎസ്എഫിന്റെ 20 കമ്പനി, അതിര്‍ത്തി രക്ഷാ സേന, സശാസ്ത്ര സീമാ ബല്‍ എന്നിവയിലെ സൈനികരെയാണ് പിന്‍വലിക്കുന്നത്.