കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ തുടരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന രണ്ടും മുന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇതിനായി അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്തെ 17 കേന്ദ്രങ്ങളിലായാണ് പരീക്ഷണം നടക്കുക. 18 വയസിന് മുകളിലുള്ള 1600 പേരെയാണ് പരീക്ഷണത്തിന് വിധേയരാക്കുക. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് പരീക്ഷണം.