എല്ലാം വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒട്ടും മനസ്സാക്ഷിക്കുത്തില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
പൊതു സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ കോടികളുടെ അഴിമതിയാണ് ബിജെപി നടത്തുന്നത്. 170 കോടി രൂപ ഈവര്‍ഷം ലാഭമുണ്ടാക്കിയതാണ് തിരുവനന്തപുരം വിമാനത്താവളം. വിമാനത്താവള വികസനത്തിനായി കേരളം നല്‍കിയ ഭൂമിയടക്കമാണ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിനായി നല്‍കുന്നതെന്നും കടകംപള്ളി പറഞ്ഞു.