3 ലക്ഷം രൂപ സഹായവുമായി തമിഴ്‌നാട്

0

മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സഹായ ധനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മൂന്ന് ലക്ഷം രൂപ വീതമാണ് നല്‍കുക. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സഹായധനം പ്രഖ്യാപിച്ചത്. കേരള സര്‍ക്കാര്‍ 5 ലക്ഷം രൂപയും പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.